Ticker

6/recent/ticker-posts

കുടുംബ സംഗമ പരിപാടിക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :കുടുംബ സംഗമ 
പരിപാടിക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട്
സൗത്ത് തറവാട് വീട്ടിൽ നടന്ന പരിപാടിക്കിടെ
ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണ മുൻ പ്രവാസിയായ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കാഞ്ഞങ്ങാട് വീല്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന പി. അമ്പാടി കുഞ്ഞി  80 ആണ് മരിച്ചത്. പിതാവ്: പരേതനായ അമ്പാടി . അമ്മ : പരേതനായ വെള്ളച്ചി . ഭാര്യ: കല്യാണി.
മക്കൾ: സന്തോഷ് (ഗൾഫ്) സതീശൻ (ഗൾഫ്).
മരുമക്കൾ: സന്ധ്യ ഉദുമ, വിനീത കാലിക്കടവ്.
സഹോദരങ്ങൾ: കുഞ്ഞി മാണിക്യം, നാരായണി,മാധവി,   കൃഷ്ണൻ പനങ്കാവ് (ആർ.ജെ.ഡിജില്ലാെസെക്രട്ടറി), കരുണാകരൻ സി.പി.എം പനങ്കാവ് ബ്രാഞ്ച് അംഗം ,രവീന്ദ്രൻ.
Reactions

Post a Comment

0 Comments