Ticker

6/recent/ticker-posts

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു

കണ്ണൂർ: യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയിൽ ആണ് യുവാവ് വെടിയേറ്റു മരിച്ചത്. നെല്ലംകുഴിയിൽ സിജോയാണ് മരിച്ചത്.സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ എടക്കോമിലാണ്  സംഭവം. സിജോയും കൂടെ ഉണ്ടായിരുന്ന ഷൈനും നായാട്ടിന് പോയതാണ്. കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധത്തിൽ സിജോക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് പറയുന്നു.  സിജോയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments