കാസർകോട്:വൈദ്യുതി ഓഫീസിൽ ബഹളമുണ്ടാക്കുകയും വാട്സാപ്പിൽ വിളിച്ച് ഭീഷണിപെടുത്തുകയും ചെയ്ത ആൾ പിന്നാലെ വിവിധ സ്ഥലങ്ങളിൽ നിന്നും 170 ഓളം ഫ്യൂസുകൾ ഊരിയതായി പരാതി. കാസർകോട്, നെല്ലിക്കുണ്ട് കെ.എസ്.ഇ.ബി സെക്ഷൻ്റെ പരിധികളിലെ ട്രാൻസ്ഫോർമറുകളിൽ നിന്നും ഫ്യൂസുകൾ ഊരിയതായാണ് പരാതി. ഇതിൽ 23 എണ്ണത്തിന് കേടുപാടുകൾ സംഭവിച്ചതിൽ 56752 രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിന് സംഭവിച്ചെന്നാണ് പരാതി. കെ. എസ്. ഇ. ബി അസി. എഞ്ചിനീയർ കെ. രമേശിൻ്റെ പരാതിയിൽ മുനവ്വിർ എന്ന ആൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments