Ticker

6/recent/ticker-posts

അഭിമാന പദ്ധതി കോടോം പൊതു ശ്മശാനം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോടോം ബേളൂരിൻ്റ അഭിമാന പദ്ധതി യായ കോടോം ശ്മശാനം നാടിന് സമർപ്പിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ. എ ശ്മശാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വിഹിതം13 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഉൾപ്പെടെ 52.5 ലക്ഷം ചില വിട്ടാണ് ശ്മശാനം പൂർത്തിയാക്കിയത്. റോഡ് ഏറ്റെടുക്കുന്നതിന് 4 ലക്ഷം രൂപയും ബോർവെൽ അടിസ്ഥാന സൗകര്യങ്ങൾ ക്ക് 3.50 ലക്ഷം ചുറ്റുമതിലിന്5 ലക്ഷം രൂപയും ചിലവായി. വാർഡ് മെമ്പർമാരായസൂര്യ ,കുഞ്ഞികൃഷ്ണൻ , വിദ്യ ,നസിയ ,സജിമോൾ സംബന്ധിച്ചു.

Reactions

Post a Comment

0 Comments