കാഞ്ഞങ്ങാട് :യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറരലക്ഷം തട്ടിയെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഉല്ലാസ് കുഞ്ഞമ്പുവിനെതി
രെ വീണ്ടും കേസ്. എളേരി ചീർക്കയത്തെ എം.ഗോപാലകൃഷ്ണൻ്റെ 54 പരാതിയിൽ നീലേശ്വരം ചിറപ്പുറം സ്വദേശിയായ കെ.വി. ഉല്ലാസിനെതിരെ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്. മകന് യൂറോപ്പിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് തവണകളായി ആറര ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2023 ൽ രണ്ട് തവണകളായാണ് പണം നൽകിയത്. നിരവധി കേസുകളിൽ പ്രതിയായ ഉല്ലാസിനെ രണ്ടാഴ്ച മുൻപ് ചിറ്റാരിക്കാൽ പൊലീസ് ബംഗ്ളുരു എയർ പോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസിൽ വീണ്ടും പരാതിയെത്തിയത്.
0 Comments