അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന നാഷണൽ യൂത്ത് ലീഗ് നേതാവ് മരിച്ചു. യുവ നേതാവിൻ്റെ ആകസ്മിക മരണം നാടിനെ ദു:ഖത്തിലാക്കി.
സാദിഖ് കടപ്പുറം
കാസർകോട് ചൗക്കിയിലെ സാദിഖ് കടപ്പുറം 45 ആണ് മരിച്ചത്. മാസങ്ങളായി ചികിൽസയിലായിരുന്നു. സംഘടനയുടെ ജില്ലാ നേതാവും ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിൻ്റെ സഹോദരനുമാണ്.
പരേതരായയ അബ്ബാസ് ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ :ഷമീമ ( മൊഗ്രാൽപുത്തുർ പഞ്ചായത്തംഗം)
മക്കൾ: ഷിജിന,
മുഹമ്മദ് മുസ്തഫ, സൽമാൻ (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: അസീസ് കടപ്പുറം (ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി) ഹനീഫ് കടപ്പുറം (എൻ എൽ യു ജില്ലാ സെക്രട്ടറി) മുഹമ്മദ് അസ്ഹറുദ്ദീൻ (ദുബൈ) യാസർ അറഫാത്ത് (അബൂദാബി) ഖാലിദ്, സഫിയ, ഹാജിറ.
0 Comments