Ticker

6/recent/ticker-posts

യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു നില അതീവ ഗുരുതരം പ്രതി പിടിയിൽ

വര്‍ക്കലയില്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നും യുവതിയെ ട്രാക്കിലേക്ക് ചവിട്ടിയിട്ടു. യുവതിയുടെ നില അതീവഗുരുതരം. പ്രതി പിടിയിൽ. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലെ കമ്പാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്.  പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ആണ് പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു അതിക്രമം നടത്തിയതെന്ന് പറയുന്നു.പ്രതിയെ കൊച്ചുവേളിയിൽ വച്ച് റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ട്രാക്കിൽ നിന്നാണ് റെയിൽവേ ജീവനക്കാർ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഗീത എന്നാണ് പേരെന്നാണ് പ്രാഥമിക വിവരം. ഇവരെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തലക്കാണ് പരിക്ക്. വെൻ്റിലേറ്ററിലാണുള്ളത്.

Reactions

Post a Comment

0 Comments