Ticker

6/recent/ticker-posts

ഏഴ് ലക്ഷം രൂപ നൽകിയ രണ്ട് യുവാക്കൾക്ക് ലഭിച്ചത് ഇറ്റലിയിലേക്കുള്ള വ്യാജ വിസ

കാഞ്ഞങ്ങാട് : ഇറ്റലിയിലേക്ക് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്നു മായി ഏഴ് ലക്ഷം രൂപ തട്ടി.  മൂന്നര ലക്ഷം രൂപ വീതം വാങ്ങിയ ശേഷം പ്രതികൾ യുവാക്കളെ വ്യാജ വിസ നൽകി കബളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ  രണ്ട് കേസുകളിലായി നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. അച്ചാംതുരുത്തിയിലെ എം.സുധിൻ്റെ 26 പരാതിയിൽ തൃശൂർ സ്വദേശികളായ പ്രതീഷ് ഭരതൻ, വെങ്കിട്ട കൃഷ്ണൻ എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. അച്ചാംതുരുത്തിയിലെ സി. രസിൻ്റെ 25 പരാതിയിൽ തൃശൂർ സ്വദേശികളായ പ്രതീഷ് ഭരതൻ, വിഗ്നേശ്വരൻ എന്നിവർക്കെതിരെയും കേസെടുത്തു. ചന്തേര പൊലീസാണ് കേസെടുത്തത്. ബാങ്ക് വഴി പണം സ്വീകരിച്ച് വ്യാജ വിസ നൽകി കബളിപ്പിച്ചെന്ന പരാതിയിലാണ് രണ്ട് കേസുകളും.
Reactions

Post a Comment

0 Comments