പയ്യന്നൂർ : മരക്കൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ വയോധികൻ മരക്കൊമ്പ് പൊട്ടി നിലത്തുവീണ് മരിച്ചു. ഇന്ന് രാവിലെ 7.15 മണിയോടെയാണ് അപകടം. വീടിന് പെയിൻ്റടിക്കാൻ ജോലിക്കാർ വരുന്നതിനാൽ വീടിന് മുട്ടി നിൽക്കുന്ന മരക്കൊമ്പ് മുറിക്കാൻ കയറിയതായിരുന്നു. പയ്യന്നൂർ കരുവാച്ചേരിയിലെ പി.വി.നാരായണൻ 72 ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments