Ticker

6/recent/ticker-posts

സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാസർകോട്:സ്കൂട്ടറുകൾ തമ്മിൽ
 കൂട്ടിയിടിച്ച് ഒരാൾ
 മരിച്ചു. ദേശീയ പാതയിൽ സർവീസ് റോഡിൽ ഉച്ചക്കുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മഞ്ചേശ്വരം വാമഞ്ചൂർ ഗുരുനരസിംഹ ക്ഷേത്രത്തിന് മുൻവശം ദേശീയ പാതയിലാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന
മഞ്ചേശ്വരം പൈവളികെ കളായിലെ വിഷ്ണുമൂർത്തിയുടെ മകൻ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ശിവശങ്കര ഭട്ടിന് പരിക്ക് പറ്റി. ഗോപ കൃഷ്ണൻ ഓടിച്ച സ്കൂട്ടറിൽ ഒരേ ദിശയിൽ നിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ സ്കൂട്ടർ ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments