കാഞ്ഞങ്ങാട് : മുട്ടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. രാവണീശ്വരം പാടിക്കാനത്തെ പി.വി. കുമാരൻ്റെ ഭാര്യ ടി.എ. വൽസലക്കാണ് 47 പരിക്കേറ്റത്. പരിക്കേറ്റ് ജില്ലാശുപത്രിയിൽ ചികിൽസ തേടിയിരുന്നു. മൂത്ത ജ്യേഷ്ഠൻ്റെ വീട്ടിലേക്ക് പോകുമ്പോൾ റോഡിൽ വച്ച് കുടുംബ സ്വത്തിനെ ചൊല്ലിയുള്ളതർക്കത്തിൽ പരിക്കേൽപ്പിച്ചെന്ന വൽസലയുടെ പരാതിയിൽ ശ്രീധരനെതിരെയാണ് കേസ്.
0 Comments