കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ മൽസരിക്കുന്ന 17 വാർഡുകളിലേയും മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. വാർഡ് 1 ബല്ലാകടപ്പുറം വെസ്റ്റ് ചെയർമാൻ സ്ഥാനാർത്ഥിഎം.പി. ജാഫർ , വാർഡ് 2 ബല്ലാകടപുറം ഈസ്റ്റ് സി. കെ. റഹ്മത്തുള്ള വാർഡ് 15 കവ്വായി സക്കീന കോട്ടക്കുന്ന് , വാർഡ് 16 കണിയാകുളം റമീസ് ആറങ്ങാടി, വാർഡ് 17 നിലാങ്കരയിലെ ബിന്ദു പ്രകാശ്, വാർഡ് 27 പടന്നക്കാട് അബ്ദുള്ള പടന്നക്കാട് , വാർഡ് 32 കുറുംന്തുർ എം.വി. സ്മിത, വാർഡ് 34 ഒഴിഞ്ഞവളപ്പ് പി. അബൂബക്കർ, വാർഡ് 35 പുഞ്ചാവി ജ മൊയ്തു പുഞ്ചാബി, വാർഡ് 37 കല്ലൂരവി വാഹിദ അഷ്റഫ്, വാർഡ് 38 മുറിയാനാവി സെവൻസ്റ്റാർ അബ്ദുറഹ്മാൻ, വാർഡ് 41 ആവിയിൽ പട്ടികജാതി സംവരണ സീറ്റിൽ വി. ശ്രീരാമൻ, വാർഡ് 42 കാഞ്ഞാഞ്ഞട് കടപ്പുറം ജസീല മുഹമ്മദ്, വാർഡ് 43 ഹോസ്ദുർഗ് കടപ്പുറം പി. ഹുസൈൻ, വാർഡ് 44 കുശാൽ നഗർ എം. വി. ഷംസുദ്ദീൻ , വാർഡ് 46 എസ്.എൻ പോളി പി. ഖദീജ , വാർഡ് 47 മീനാപ്പീസ് സബീന ഹക്കീം എന്നിവരാണ് പത്രിക നൽകിയത്. മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം എത്തി വരണാധികാരി നഗരസഭ സെക്രട്ടറിക്ക് പത്രിക കൈമാറി.
അജാനൂർപഞ്ചായത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. മാണിക്കോത്ത് മഡിയനില്‍ നിന്നും വെള്ളി ക്കോത്ത് ജംഗ്ഷനില്‍ നിന്നും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിക്ക് പത്രിക സമര്‍പ്പിക്കുകയായിരുന്നു. സ്ഥാനാര്‍ഥികളായ ഒന്നാം വാര്‍ഡ്-മൂക്കൂട് ആയിഷ ഫര്‍സാന, ആറാം വാര്‍ഡ് ചിത്താരി മഡിയന്‍-സി.പി. സു ബൈര്‍, ഏഴാം വാര്‍ഡ് മാണി ക്കോത്ത്- മുഹമ്മദ് സുലൈമാന്‍, പതി നേഴാം വാര്‍ഡ് അതിഞ്ഞാല്‍-ഖാലിദ് അറബിക്കാടത്ത്, പതിനെട്ടാം വാർഡ് കൊളവയല്‍-സി. കുഞ്ഞാമിന, പ ത്തൊമ്പതാം വാര്‍ഡ് ഇട്ടമ്മല്‍-ബിന്ദു, ഇരുപത്തി യൊന്നാം വാര്‍ഡ് കൊത്തിക്കാല്‍ മുട്ടുംന്തല-നദീര്‍ കൊത്തിക്കാല്‍, 22ആം വാർഡ് പൊയ്യക്കര സീനത്ത് ബാനു, 24ആം വാര്‍ഡ് ബാരിക്കാട്- നിസാമുദ്ധീന്‍ ചിത്താരി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥികള്‍ക്കായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ആശംസ പ്രസംഗം നടത്തി.
0 Comments