കാഞ്ഞങ്ങാട് : കടന്നൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ചിത്താരി മുക്കൂട് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഹസൈനാറിനാണ് 64 കടന്നൽ കുത്തേറ്റത്. ആടിനെ മേയ്ക്കാൻ പോയ സമയത്ത് പറമ്പിൽ വച്ച് കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. ദേഹമാസകലം കുത്തേറ്റ ഹസൈനാറിനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടി രക്ഷപ്പെട്ടു.
0 Comments