കാഞ്ഞങ്ങാട് :പനയാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 5.45 മണിയോടെ വീടിന് മുന്നിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പനയാൽ തുണ്ടക്കാട് പരേതനായ കോരൻ്റെ മകൻ ടി. രാജേന്ദ്രൻ 57 ആണ് മരിച്ചത്. ബാങ്കിൽ നിന്നും വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മൂന്ന് മക്കൾ ഉണ്ട്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments