കാഞ്ഞങ്ങാട് :സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് കവർച്ച നടത്തുന്നതിനിടെ കുപ്രസിദ്ധ കവർച്ചക്കാരൻ തൊരപ്പൻ സന്തോഷിനെ നാട്ടുകാർ അതിസാഹസികമായി പിടികൂടി. രക്ഷപെടാൻ കടയുട ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയ പ്രതിയുടെ കാൽ ഒടിഞ്ഞു. ഇന്ന് പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ. പുലർച്ചെ രണ്ട് മണിവരെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ശേഷം പ്രതി പിക്കാസുമായി കവച്ചക്കെത്തുകയായിരുന്നു. മേൽപ്പറമ്പ് ഓൾഡ്മിൽമ ജംഗ്ഷനടുത്തുള്ള കാഷ് മാർട്ട് ഹൈപ്പർ മാർക്കറ്റിലായിരുന്നു കവർച്ച. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്തുകയറിയ കവർച്ചക്കാരൻ കൗണ്ടറിൽ നിന്നും 3000 രൂപ കവർന്നിരുന്നു. കടക്ക് സമീപം പാർക്ക് ചെയ്ത മോട്ടോർ ബൈക്ക് എടുക്കാനെത്തിയ യുവാക്കൾകടയുടെ അകത്ത് നിന്നും ശബ്ദം കേട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഇതോടെയാണ് പ്രതി രക്ഷപെടാൻ ഒന്നാം നിലയിൽ നിന്നു താഴെക്ക് ചാടിയത്. മൽപിടുത്തത്തിലൂടെ പ്രതിയെ കീഴടക്കി സ്ഥലത്തെത്തിയ മേൽപ്പറമ്പ പൊലീസിന് കൈമാറി. തളിപ്പറമ്പിൽ നിന്നും രാത്രി 8.30 മണിയോടെ ബസിൽ മേൽപ്പറമ്പിലെത്തിയ ശേഷം പുലർച്ചവരെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പ്രതിനാട്ടുകാരോട് പറഞ്ഞു. മൊട്ടയടിച്ചും കൈ ഉറ ധരിച്ചുമാണ് കവർച്ചക്കെത്തിയത്. സ്ഥാപനം നടത്തുന്ന മേൽപ്പറമ്പയിലെ കെ.അനൂപിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments