Ticker

6/recent/ticker-posts

ബസിനുള്ളിൽ യാത്രക്കാരനെ ആക്രമിച്ചു ഏഴ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കെ.എസ്.ആർ.ടി.സി 
ബസിനുള്ളിൽ യാത്രക്കാരനെ ആക്രമിച്ചു. സംഭവത്തിൽ ഏഴ് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ബസ് മാവുങ്കാലിൽ എത്തിയപ്പോഴാണ് സംഭവം. കോട്ടയം കൊട്ടനെല്ലൂരിലെ സിബി സ്റ്റീഫനെ 52 യാ ണ് ആക്രമിച്ചത്. വിൽസൻ ഭാര്യ ലാവിനവിൽസൻ കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയാണ് കേസ്. കാസർകോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിൽ തടഞ്ഞു നിർത്തി അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments