കാഞ്ഞങ്ങാട് : ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ഏഴു വർഷം പൂർത്തീകരിച്ചു.2018 നവംബർ 3 ന് സംഘടനയുടെ സ്ഥാപക ദിനത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.ദിവസേന 300 മുതൽ 350 വരെ പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഏകദേശം 8 ലക്ഷത്തോളം പൊതിച്ചോറുകൾ ഇതുവരെയായി വിതരണം ചെയ്തു.വാർഷിക ദിന പരിപാടി ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം, ബ്ലോക്ക് ഉപ ഭാരവാഹികളായ യതീഷ് വാരിക്കാട്ട്, പ്രജീഷ്, ആര്യ, നിതിൻ, സുജിത്ത്  സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
 
0 Comments