11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാന അധ്യാപകൻ അറസ്റ്റിൽ. നേരത്തെ പെൺകുട്ടിയെ പഠിപ്പിച്ച പരിചയമുള്ള കുട്ടിയെയാണ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. തുടർന്ന് കുമ്പള പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂർ ബ്ലാത്തൂർ സ്വദേശി സുധീർ ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് പരിധിയിലുള്ള സ്കൂളിലെ എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപകനാണ്. വീടിന് സമീപത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
0 Comments