Ticker

6/recent/ticker-posts

നിക്ഷേപമായി സ്വീകരിച്ച ദമ്പതികളുടെ അഞ്ചര ലക്ഷം രൂപ തിരികെ ലഭിച്ചില്ല അഞ്ച് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ബാങ്കിൽ നിന്നും മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റിയ ദമ്പതികളുടെ പണം നഷ്ടമായി.നിക്ഷേപമായി സ്വീകരിച്ച ദമ്പതികളുടെ അഞ്ചര ലക്ഷം രൂ തിരികെ ലഭിച്ചില്ലെന്ന പരാതിയിൽ അഞ്ച്പേർക്കെതിരെ പൊലീസ് കേസെടുത്തു. മുല്ലപ്പാറ പാറ പൊയിലെ കെ. കെ. ശശിധരൻ 71 , ഭാര്യ വാസമ്മ 63 എന്നിവർക്കാണ് പണം നഷ്ടമായത്. ഇവരുടെ പരാതിയിൽ ചെറു പുഴ ടൗണിൽ പ്രവർത്തിച്ചിരുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ ബന്ധപ്പെട്ടവർക്ക തിരെയാണ് ചെറുപുഴ പൊലീസ് കേസെടുത്തത്. സ്ഥാപനത്തിൻ്റെ ബ്രാഞ്ച് മാനേജർ കെ.എസ്. മോഹനൻ, ഗ്രൂപ് ചെയർമാൻ രാജു എം ജോർജ്, മാനേജിംഗ് ഡയറക്ടർ ജോർജ്, മാനേജിംഗ് പാർട്ണർമാരായ ഗ്രൈസി രാജു, അൻസൻ ജോർജ് എന്നിവർക്കെതിരെയാണ് കേസ്. നിയമപരമായ ബാങ്കിംഗ് സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ച് 2023 ൽ കനറാ ബാങ്കിൽ നിന്നും പ്രതികളുടെ സ്ഥാപനത്തിലേക്ക് 581000 രൂപ മാറ്റി ചതി ചെയ്തെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments