കാഞ്ഞങ്ങാട് :കാസർകോട് റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ രജികുമാർ മുള്ളിക്കോൾ മുഖ്യമന്ത്രി യുടെ 2025 വർഷത്തിലെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മൂന്ന് വർഷമായി മികച്ച പ്രവർത്തനം കാഴ്ച വെച്ചത് മുൻ നിർത്തിയാണ് കേരള പിറവി ദിനത്തിൽ പൊലീസ് മെഡൽ നൽകിയത്. രജികുമാർ കണ്ണൂർ പെരിങ്ങോത്തിനടുത്തുള്ള കടാംകുന്ന് സ്വദേശി ആണ്.
0 Comments