കാഞ്ഞങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി.പി.എമ്മിൽ സ്ഥാനചലനം. രണ്ട് ഏരിയ സെക്രട്ടറിമാരെ മാറ്റി മൽസരരംഗത്തേക്ക് നിയോഗിച്ചു. ഒക്ലാവ് കൃഷ്ണനെ പനത്തടി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി ജില്ലാ പഞ്ചായത്ത് കയ്യൂർ ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. മുൻപനത്തടി പഞ്ചായത്ത് പ്രസിഡൻ്റും തോട്ടം തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ പി.ജി. മോഹനൻ ആണ് പുതിയ പനത്തടി ഏരിയ സെക്രട്ടറി.കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മൽസരിക്കുന്ന വി.വി. രമേശനെ മഞ്ചേശ്വരം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. കെ. ആർ. ജയാനന്ദയാണ് പുതിയ മഞ്ചേശ്വരം ഏരിയ സെക്രട്ടറി.
0 Comments