കാഞ്ഞങ്ങാട് : ഉയർന്ന ലാഭം പ്രതീക്ഷിച്ച് ട്രേഡിംഗിൽ നിക്ഷേപിച്ച ആൾക്ക് 25 ലക്ഷം നഷ്ടമായി. സൈബർ സെൽ പൊലീസ് കേസെടുത്ത് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കെ.സുരേഷനാണ് 51 പണം നഷ്ടമായത്. ഇമെയിൽ വഴിയും ഫേസ്ബുക്ക്, വാട്സാപ്പ് വഴിയും പരിചയപ്പെട്ടായിരുന്നു നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടത്. 2436267 രൂപ അയപ്പിച്ചു. 13, 319 രൂപ മാത്രം പിന്നീട് തിരിച്ചു നൽകി ബാക്കി കിട്ടിയില്ല.
0 Comments