കാഞ്ഞങ്ങാട് : അജാനൂർ,
ചെമ്മനാട് പഞ്ചായത്തുകൾ വീണ്ടും വനിത സംവരണ വാർഡുകളായി. കാസർകോട് നഗരസഭയും കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളും സ്ത്രീ സംവരണ വാർഡുകളായി.
തദ്ദേശ സ്ഥാപനങ്ങ
ളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണത്തിൽ തീരുമാനമായി. നറുക്കെടുപ്പിൽ നിലവിൽ വനിതകൾക്ക് അധ്യക്ഷ സ്ഥാനം സംവരണം ചെയ്ത രണ്ട് പഞ്ചാ യത്തുകൾ ആണ് വീണ്ടും വനിതകൾ ക്ക് ലഭിച്ചു.
അജാനൂർ, ചെമ്മനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ നിലവിൽ വനിതകളാണ് ഭരിക്കുന്നത്. ഇതാണ് വീണ്ടും വനിതകൾക്ക് തന്നെ ലഭിച്ചത്. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിൽ 21 ഇടത്ത് സംവരണം ഏർപ്പെടു ത്തുമ്പോൾ ചില പഞ്ചായത്തുകളിൽ ഇങ്ങനെ സംഭവിക്കുമെന്നാണ് കമീഷൻ്റെ വിശദീകരണം.
മുസ്‌ലിം ലീഗിന്റെ കുത്തകയായ ചെങ്കള, സി.പി.എമ്മിൻ്റെ കിനാനൂർ കരിന്തളം എന്നീ
ഗ്രാമപഞ്ചായത്തുകളുടെ അധ്യ ക്ഷ ക്ഷസ്ഥാനം യഥാക്രമം എസ്. സി, എസ്.ടി വിഭാഗങ്ങൾക്ക് ലഭിച്ചു. 21 ഗ്രാമപഞ്ചായത്തുകളിൽ സംവരണം ഏർപ്പെടുത്തുമ്പോൾ 17 വനിത, ഓരോന്നു വീതം എസ്.സി, എസ്.ടി വനി ത, ഓരോന്നുവീതം എസ്.സി. എസ്.ടി ജനറൽ എന്നിങ്ങനെ നീക്കിവെക്കണമെന്നാണ് ചട്ടം. നിലവിൽ ജനറലായ കാറടുക്ക ഗ്രാമപഞ്ചായത്ത് വീണ്ടും ജനറൽ ആയി.
ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചാ യത്തുകളിൽ രണ്ട് ബ്ലോക്ക് പഞ്ചാ യത്തുകളിൽ സ്ത്രീ സംവരണവും ഒരു ബ്ലോക്കിൽ പട്ടികവർഗ സ്ത്രീ സംവരണവുമാണ് നിശ്ചയിച്ചിരി ക്കുന്നത്. പരപ്പ പട്ടികവർഗ സ്ത്രീ സംവരണ ബ്ലോക്ക് പഞ്ചായത്തായും കാഞ്ഞങ്ങാട്, നീലേശ്വരവും സ്ത്രീ സംവരണ ബ്ലോക്ക്
പഞ്ചായത്തുകളായും നിശ്ചയിച്ചു.
ജില്ലയിലെ മൂന്ന് നഗരസഭകളിൽ കാസർകോട് നഗരസഭ അധ്യക്ഷസ്ഥാനം വനിത സംവരണമായി. ബെള്ളൂർ പട്ടികജാതി സ്ത്രീ സംവരണ ഗ്രാമപഞ്ചായത്ത്, ചെങ്കള പട്ടികജാതി സംവരണ ഗ്രാമപഞ്ചായത്ത്, കള്ളാർ പട്ടിക വർഗ സ്ത്രീ സംവരണ ഗ്രാമപഞ്ചായത്ത്, കിനാനൂർ കരിന്തളം പട്ടികവർഗ സംവരണ ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെയാണ് തീരുമാനിച്ചത്. സ്ത്രീ സംവരണ പഞ്ചായത്തുകളായി കുമ്പഡാ ജെ, കാറഡുക്ക, കുറ്റിക്കോൽ, പൈവളിഗെ, പുത്തിഗെ, എൻമകജെ, മധൂർ, ചെമ്മനാട്, പള്ളിക്കര, അജാനൂർ, പുല്ലൂർ പെരിയ, ബളാൽ, ഈസ്റ്റ് എളേരി, കയ്യൂർ ചീമേനി, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളെ വിജ്ഞാപനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം: കാഞ്ഞങ്ങാട്, നീലേശ്വരം
പട്ടിക വർഗ വനിത സംവരണം:
പരപ്പ
നഗരസഭ വനിത സംവരണം:
കാസർകോട്
ഗ്രാമപഞ്ചായത്ത്
വനിത സംവരണം : കുമ്പഡാജെ, കാറഡുക്ക, കുറ്റിക്കോൽ, പൈവളിഗെ, പു ത്തിഗെ, എൻമകജെ, മധുർ, ചെമ്മനാട്, പള്ളിക്കര, അജാനൂർ, പുല്ലൂർ പെരിയ, ബളാൽ, ഈസ്റ്റ് എളേരി, കയ്യൂർ ചീമേനി, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂർ.
പട്ടികജാതി വനിത സംവരണം:
ബെള്ളൂർ
പട്ടികജാതി സംവരണം: ചെങ്കള
പട്ടിക വർഗ വനിത സംവരണം: കള്ളാർ
0 Comments