കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടും കാസർകോട്ടും ഉൾപെടെ റെയിൽവെ സ്റ്റേഷനുകളിൽ ബോംബ് സ്ക്വാഡും പൊലീസ് നായയെ ഉപയോഗിച്ചും ഇന്ന് രാവിലെ മുതൽ രാവിലെ പരിശോധന ആരംഭിച്ചു. ട്രെയിനിൽ മദ്യപാനികളെ പിടികൂടാനും റെയിൽവെ പൊലീസും ഇൻ്റലിജൻസും പരിശോധന ആരംഭിച്ചു. മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനിൽ പരിശോധ നടന്നു. മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവരെ ബ്രെത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചു. മദ്യപിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് പറഞ്ഞു. യാത്രക്കിടെ സ്ത്രീകൾക്ക് ബോധവത്ക്കരണം നടത്തി. എന്ത് ആവശ്യത്തിനും വിളിക്കാൻ സ്ത്രീകൾക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരായ ശശി, സനിൽ കുമാർ, സി.കെ. മഹേഷ്, സുധീഷ് കുമാർ
ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ് ജോസ് പങ്കെടുത്തു. തീരദേശ മേഖലകളിലും പൊലീസ് പരിശോധന നടന്ന് വരുന്നു.
0 Comments