Ticker

6/recent/ticker-posts

കുട്ടികൾ പൊതുസഭയെ നയിച്ചു വർണാഭമായി ജില്ലാതല ശിശുദിന റാലി

കാസർകോട്:ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് ശിശുദിന റാലിയും വിദ്യാർത്ഥി പൊതുസഭയും സംഘടിപ്പിച്ചു. വിദ്യാനഗറിൽ അസാപ്പ് കാര്യാലയം പരിസരത്ത് നിന്ന് സൺറൈസ് പാർക്കിലേക്ക് നടന്ന റാലി കാസർകോട് എ.എസ്.പി. ഡോ. എം. നന്ദഗോപൻ ഫ്ലാഗ് ഓഫ് ചെയ്തു. 24 സ്കൂളുകളാണ് റാലിയിൽ പങ്കെടുത്തത്. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡണ്ടും സ്പീക്കറും പ്രതിപക്ഷ നേതാവും തുറന്ന വാഹനത്തിൽ റാലിയിൽ സഞ്ചരിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സ്മരിച്ചു വർണ്ണാഭമായിരുന്നു ശിശുദിന റാലി. എസ് പി സി സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരും കോൽക്കളി ബാൻഡ് വാദ്യം ഒപ്പന തുടങ്ങി വിവിധ കലാരൂപങ്ങളും റാലിയിൽ അണിനിരന്നു.
റാലിയിൽ മികച്ച രീതിയിൽ അവതരിപ്പിച്ച വിദ്യാലയങ്ങൾക്ക് പുരസ്കാരങ്ങൾ നൽകി. 

പി.ടി.എം.എ. യു.പി. സ്കൂൾ ബെദിര ഒന്നാം സ്ഥാനവും, ടി.ഐ.എച്ച്.എച്ച്.എസ്. നായന്മാർമൂല രണ്ടാം സ്ഥാനവും നേടി. മഡോണ സ്കൂൾ കാസർകോട്, ജി.എം.യു.പി.എസ്. മുളിയാർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

തുടർന്ന് നടന്ന വിദ്യാർത്ഥി പൊതുസഭ കുട്ടികളുടെ പ്രധാനമന്ത്രി ബി.എ. ഖദീജത്ത് ഹസ്‌വ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് കെ.എസ്. പ്രണമ്യ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രതിപക്ഷ നേതാവ് പി. വേദ നായർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥി സ്പീക്കർ കെ. ശ്രീനന്ദ സ്വാഗതവും. കുട്ടികളുടെ പ്രതിനിധി പി. ദിൽഷ നന്ദിയും പറഞ്ഞു . എൻഡോസൾഫാൻ സെൽ 
ഡെപ്യൂട്ടി കളക്ടർ ലിപു എസ്. ലോറൻസ് ശിശുദിന സന്ദേശം നൽകി.

പരിപാടിയുടെ ഭാഗമായി ശിശുദിന സ്റ്റാമ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ പ്രകാശനം ചെയ്തു. റാലി വിജയികൾക്കും വിദ്യാർത്ഥി നേതാക്കൾക്കും സ്കൂളുകൾക്കുമുള്ള സമ്മാനങ്ങളും ബഹുമതികളും ചടങ്ങിൽ വിതരണം ചെയ്തു. 

സാമൂഹ്യപ്രവർത്തക മൃദുല ബായ് മണ്ണൂർ വിശിഷ്ടാതിഥിയായി.ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം, കാസർകോട് എ.ഇ.ഒ. അഗസ്റ്റിൻ ബെർണാഡ്,  ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടി. ഹഫ്സത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്ത് സംസാരിച്ചു . ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടിം എം ഏ കരീം, ട്രഷറർ സി. വി. ഗിരീശൻ, 
ജയൻ കാടകം ,
പ്രവീൺപാടി,
എൻ.വി.നാരായണൻ ,അലീന മാത്യൂ, അനുശ്രീ ശിശുക്ഷേമ സമിതി ഭാരവാഹികൾ  നേതൃത്വം നൽകി.
Reactions

Post a Comment

0 Comments