Ticker

6/recent/ticker-posts

കടുവയെ കിടുവ പിടിച്ചു, ജി.എസ്.ടി എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ വാഹനത്തിൽ വിജിലൻസ് പരിശോധന സംശയകരമായ നിരവധി ഗൂഗിൾ പെ ഇടപാടുകൾ കണ്ടെത്തി

കാഞ്ഞങ്ങാട് :ജി.എസ്.ടി എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ വാഹനത്തിൽ വിജിലൻസ് മിന്നൽ പരിശോധന. ജി. എസ്. ടി ഉദ്യോഗസ്ഥരിൽ സംശയകരമായ ഗൂഗിൾ പെപണമിടപാട്   വിജിലൻസ് കണ്ടെത്തി. ജി. എസ്. ടി. ഉദ്യോഗസ്ഥരുടെ
മൊബൈർ ഫോണുകൾ പരിശോധിച്ച വിജിലൻസിന് കണ്ടെത്താനായത് സംശയകരമായ നിരവധി ഇടപാടുകളാണ്.
ദേശീയ പാതയിൽ പരിശോധന നടത്തുകയായിരുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരെയാണ് ഇന്ന് വൈകീട്ടോടെ  ചെറുവത്തൂരിന് സമീപം വിജിലൻസ് പരിശോധിച്ചത്. ജി. എസ്. ടി വാഹനത്തിൽ മൂന്ന് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. ഇവരിൽ ഒരു ഉദ്യോഗസ്ഥൻ്റെ ഗൂഗിൾ ഇടപാടാണ് സംശയകരമായ നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജി. എസ്. ടി വിഭാഗമാണിത്. ജി. എസ്. ടി ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി വി . ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വകുപ്പ് തലത്തിൽ വിജിലൻസ് റിപ്പോർട്ട് നൽകും. പരിശോധനയിൽ
 എസ്.ഐരാധാകൃഷ്ണൻ, സന്തോഷ്, റിജേഷ്, ശ്രീജിത്ത്, പ്രദീപൻ അരവത്ത്, വിജേഷ്, തഹസിൽദാർ ശശിധരൻ എന്നിവർ പങ്കെടുത്തു.
Reactions

Post a Comment

0 Comments