Ticker

6/recent/ticker-posts

ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവ് കാർ ഇടിച്ച് മരിച്ചു, വാഹനം ഡിവൈഡറിൽ ഇടിച്ച് തകർന്നു

കാഞ്ഞങ്ങാട്: ദേശീയ പാതയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവ് കാർ ഇടിച്ച് മരിച്ചു. തുടർന്ന് നിയന്ത്രണം വിട്ട കാർ
 ഡിവൈഡറിൽ ഇടിച്ച് കയറി.
ഇന്ന് ഉച്ചക്ക് 12.30 മണിക്ക് പെരിയ ബട്ടത്തൂരിലാണ് അപകടം.
ബട്ടത്തൂർ പുവഞ്ചൽ കെ. കമലാക്ഷയുടെ മകൻ കെ.വൈശാഖ് 22 ആണ് മരിച്ചത്.
ദേശീയ പാതയിൽ സബ് വേക്ക്
അടുത്ത് ബസ് കാത്ത് നിൽക്കവെ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡിവൈഡറിലിടിച്ച് കയറിയ കാർ പൂർണമായും തകർന്നു.
കാർ ഡ്രൈവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments