കാസർകോട്:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2025 കാസർകോട് ജില്ലയിൽ പത്ത് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികൾ സമർപ്പിച്ചു തുടങ്ങി. ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മീഞ്ച ഗ്രാമ പഞ്ചായത്തിൽ നാല് നാമനിർദ്ദേശപത്രികളും പൈവളിഗെ രണ്ട്,ഉദുമ , ഈസ്റ്റ് എളേരി, എൻമകജെ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിൽ ഒന്നു വീതവും നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ 18 മുതൽ ലഭ്യമാകും
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2025 ജീവനക്കാർക്കുള്ള പോളിംഗ് ഡ്യൂട്ടി വിവരങ്ങൾ 'ഇ ഡ്രോപ്പിൽ 'ലഭ്യമാകും .
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഒന്നാംഘട്ട റാൻഡമൈസേഷൻ പ്രക്രിയയ്ക്ക് ശേഷം ഓരോ ജീവനക്കാരുടെയും ഡ്യൂട്ടി സംബന്ധിച്ച വിവരങ്ങൾ 18ന് രാവിലെ 8 മണി മുതൽ ഇ ഡ്രോപ്പ് സോഫ്റ്റ്‌വെയറിൽ ലഭ്യമാകും. ജീവനക്കാർക്കുള്ള തിരഞ്ഞെടുപ്പ് പരിശീലന പരിപാടി 25 മുതൽ 28 വരെ യുള്ള തീയതികളിൽ പോസ്റ്റിംഗ് ഓർഡർ പ്രകാരം വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും.എല്ലാ ഓഫീസ് മേലധികാരികളും പോസ്റ്റിങ്ങ് ഓർഡർ ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് നൽകേണ്ടതും ജീവനക്കാരുടെ വ്യക്തിഗത ഇ ഡ്രോപ്പ് ഐഡി മുഖേന വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തേണ്ടതുമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
0 Comments