കാഞ്ഞങ്ങാട് :വാഹനങ്ങളുടെ അമിത വേഗത മൂലം സ്കൂൾ കുട്ടികൾക്ക് അടക്കം അപകട സാധ്യത ഉള്ളതിനാൽഅമ്പലത്തറ ടൗണിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. ജെ സി.ഐ കാഞ്ഞങ്ങാടിൻ്റെ നേതൃത്വത്തിൽ നിർമിച്ച സ്പീഡ് ബ്രേക്കർ ആണ് സ്ഥാപിച്ചത്. എൻ. എസ്. എസ് യൂണിറ്റ് അമ്പലത്തറ ഗവ. ഹയർ സെക്കണ്ടറി, ജനമൈത്രി പൊലീസ്, ലൈഫ് ഓഡിയോളജി എന്നിവയുമായി സഹകരിച്ചാണ് സ്പീഡ് ബ്രേക്കർ നിർമിച്ചത്. പ്രോഗ്രാം ഡയറക്ടർ രഞ്ജിത്ത് കുമാർ സ്വാഗതം പറഞ്ഞു. ജെസിഐ കാഞ്ഞങ്ങാട് പ്രസിഡൻറ് രതീഷ് അമ്പലത്തറ അധ്യക്ഷനായി. അമ്പലത്തറ സബ് ഇൻസ്പെക്ടർ കെ.പി. കൃഷ്ണൻ ഹെഡ്മാസ്റ്റർ പി.വി. രാജേഷിന് സ്പീഡ് ബ്രേക്കർ കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഡോ. സി.കെ. സബിത , എ.വി. കുഞ്ഞമ്പു മുഖ്യാതിഥികളായി. ജെസിഐ കാഞ്ഞങ്ങാട് പാസ്റ്റ് പ്രസിഡൻ്റ് ചാന്തേഷ് ചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർ പ്രമോദ്, സുരേഷ് നാരായണൻ ,പ്രിൻസിപ്പൽ ജഗദീശൻ , ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് പ്രകാശൻ, മനോജ് കുമാർ, കാഞ്ഞങ്ങാട് ലൈഫ് ഓഡിയോളജി ഉടമ ഗലീഷ് , ഡോ. നിതാന്ത് ബാൽശ്യാം , ഡോ. ജയശങ്കർ,രാജേഷ് സ്കറിയ, മധുസൂധനൻ, അർജുൻ മനോഹരൻ ,ജിഞ്ചു മാത്യു , ജോബിമോൻ, നിമിഷ നിതാന്ത് , അശ്വതി ചാന്തേഷ് സംസാരിച്ചു.
0 Comments