കാഞ്ഞങ്ങാട് : ചായ്യോം
നരിമാളത്ത് ഒഴിഞ്ഞ പറമ്പിൽ
ഐസ്ക്രീം ബോംബ് കണ്ടെത്തി.
വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
സ്ഥലം ഉടമ
കാട് വൃത്തിയാക്കുന്നതിനിടയിലാണ് ഉപേക്ഷിച്ച നിലയിൽ
ബോംബ് കണ്ടെത്തിയത്. എന്താണെന്നറിയാതെ
സംശയത്തെ തുടർന്ന് സ്ഥലം ഉടമ
നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന്
പൊലീസ് നായയെയും,ബോംബ് സ്കോഡും
സ്ഥലത്തെത്തി
നടത്തിയ വിശദമായ പരിശോധനയിലാണ് ഐസ്ക്രീം ബോംബ് ആണെന്ന് സ്ഥിരീകരിച്ചത്.
നാടൻ വെടിമരുന്നും ,
തിരിയും കണ്ടെത്തി .
മഴയിൽ
കുതിർന്ന നിലയിലായിരുന്നു
സ്ഫോടക വസ്തു
കണ്ടെത്തിയത് .
ആധുനിക രീതിയിൽ നിർമ്മിച്ച
ബോംബ് അല്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശികമായി നിർമ്മിച്ചതാണോ എന്ന് സംശയിക്കുന്നു.
0 Comments