Ticker

6/recent/ticker-posts

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കാസർകോട്:സ്കൂട്ടർ നിയന്ത്രണം വിട്ട് 
മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റു. കുമ്പള ബംബ്രാണ ചൂരത്തടുക്കയിലെ റസാഖിൻ്റെ മകൾ റിസ്വാന 15 ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 14 വയസുകാരിക്കാണ് പരിക്ക്. ഉളുവാർ പൂക്കട്ട റോഡിൽ ഇന്ന് രാവിലെ 8.30 മണിയോടെയാണ് അപകടം. സ്കൂട്ടർ മറിഞ്ഞ് വീണതിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം.
Reactions

Post a Comment

0 Comments