കാഞ്ഞങ്ങാട് :ശ്വാസതടസം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. വീട്ടിൽ വച്ച് ഇന്ന് രാവിലെ ശ്വാസതടസമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
സൗത്ത് ചിത്താരിയിലെ സി. എച്ച്. അബ്ദുല്ലയുടെ ഭാര്യ സുഹറ 55 ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സൗത്ത് ചിത്താരിയിലെ
പരേതരായ കുഞ്ഞാമുവിന്റെയും ആസിയയുടെയും മകളാണ്.
മക്കൾ: അറഫാത്ത് ഷാർജ , നസ്രത്ത്, സീനത്ത് ഷാർജ , സൗജത്ത് . സഹോദരങ്ങൾ: സുബൈർ, അമീർ, ഐഷ, നദീറ പരേതനായ സൈനുദ്ധീൻ.
0 Comments