Ticker

6/recent/ticker-posts

ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് പൊറുതി മുട്ടി നാട്

കാഞ്ഞങ്ങാട് :ആഫ്രിക്കൻ ഒച്ചിനെ കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ. ബേക്കൽ മൗവ്വൽ , ചാമുണ്ഡികുന്ന് മരമില്ല് പരിസരം, ചിത്താരി കൊട്ടിലങ്ങാട്, മൊഗ്രാൽ എന്നിവടങ്ങളിലാണ് ഒച്ചിൻ്റെ സാനിധ്യം വ്യാപകമായത്. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒച്ച് ശല്യം വ്യാപകമാണ്. പളളിക്കര ഗ്രാമ പഞ്ചായത്തിൽ പെട്ട മീത്തൽമൗവ്വൽ, കരുവാകോട് പള്ളത്തിൽ പ്രദേശങ്ങളിൽ ശല്യം രൂക്ഷമാണ്. രാവണീശ്വരത്തും ഇവയുടെ ശല്യമുണ്ട്. വെയിലത്ത് മാ ലിന്യത്തിനടയിൽ ഒളിച്ചിരിക്കുന്ന ഇവരാത്രിയോടെ കൂട്ടമായി വീട്ടുമുറ്റത്തും അടുക്കള വരെയും എത്തുന്നു. നേരം പുലർന്നാൽ വീട്ടുകാർ ഒച്ചിനെ കൂട്ടിയിട്ട് ഉപ്പ് വിതറി നശിപ്പിക്കുന്നത് ഈപ്രദേശങ്ങളിൽ പതിവ് കാഴ്ച്ചയാണ്. പഞ്ചായത്തിലോ ആരോഗ്യ കേന്ദ്രത്തിലോ പരാതി പറയാൻ പോയാൽ പഞ്ചായത്ത് പരിസരത്ത് വരെ ഒച്ച്നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യ പ്രവർത്തകരോട് പരാതിപ്പെട്ടാൽ ബ്ളിച്ചിംഗ് പൗഡറോ ഉപ്പോ വിതറിയാൽ മതിയെന്നാണ് നിർദേശിക്കുന്നത്. ആഫ്രിക്ക, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന മരത്തടികൾക്കൊപ്പമാണ് ഒച്ച്എത്തുന്നതെന്നാണ് പറയുന്നത്. മുട്ടയിട്ട് പെരുകുന്ന ഇവ വീട്ടുപറമ്പിലെ കൃഷിനശിപ്പിക്കുന്നു. വീടിൻ്റെ ചുമരുകൾ വൃത്തിഹീനമാക്കുന്നു. റോഡിൽ വാഹനം കയറി ചതരഞ്ഞ് ദുർഗന്ധം ഉണ്ടാക്കുന്നു. കോഴി മുട്ടയോളം വലിപ്പമുള്ള ഒച്ച് ശഖ് തലയിൽ കൊമ്പുമായി നടന്ന് നീങ്ങുന്നത് കൗതകമുളള കാഴ്ചയാണെങ്കിലും വിഷമുള്ള ഇത് ശരീരത്തിൽ കൊണ്ടാൽ ചൊറിച്ചിൽ അനുഭപെടുന്നു. ശാസ്ത്രിയ രീതിയിൽ നശിപ്പിക്കാനും പൊതുജനങ്ങൾക്കിടയിൽ ഇതിനെ കുറിച്ചുള്ള ആശങ്ക അകറ്റാനും ആരോഗ്യ വകുപ്പ് ഇടപെടണമെന്ന് പൊതു പ്രവർത്തകൻ കരീം പള്ളത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ചിത്താരി ഭാഗത്ത് വ്യാപകമായി ഇവയെ കണ്ടിരുന്നു. ഈ വർഷമാകുമ്പോൾ കൂടുതൽ പ്രദേശങ്ങളിൽ വ്യാപകമായി പടർന്നു. കുട്ടികൾ ഉൾപെടെ വലിയ പ്രയാസം അനുഭവിക്കുന്നു. വരും ദിവസങ്ങളിൽ ഇവ പെരുകി ജനജീവിതം തന്നെ ദു:സഹമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. 

Reactions

Post a Comment

0 Comments