Ticker

6/recent/ticker-posts

സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് -കമ്പല്ലൂർ -പാടിച്ചാൽ റൂട്ടിലോടുന്ന ടീസി  ബസിലെ ജീവക്കാരെ പാടിച്ചാലിൽ വച്ചു ആക്രമിച്ചു. കൈ എല്ല് പൊട്ടിയ
ബസ്ഡ്രൈവറെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് കമ്പല്ലൂർ പാടിച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന ഏക ബസ് ആണ് ഇത്. നാട്ടിലെ യാത്രക്കാരും കുട്ടികളുടെയും ഏക ആശ്രയം ഈ ബസ് ആണ്.  രാവിലെയും വൈകീട്ടും മാത്രം പാടിച്ചാലിലേക്ക് സർവീസ് നടത്തുന്ന ബസ്.
 രാവിലെത്തെ സർവീസിനിടെ കൊല്ലാടയിൽ   ബസിന്റെ മുന്നിൽ ഓട്ടോ സർവീസ് നടത്തുന്നത് ചോദ്യം ചെയ്തതിന് ഓട്ടോ ഡ്രൈവർമാർ ആക്രമിക്കുകയായിരുന്നുവെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു. 
   ഡ്രൈവർ സുധീഷ്ബാബു, കണ്ടക്ടർ ശ്രീജിത്ത്‌ എന്നിവർക്കാണ് മർദ്ദനമേറ്റത്.  ഡ്രൈവർക്ക് ദേഹസ്വാസ്ഥ്യം കാരണം ചെറുവത്തൂർ സർവീസ് അവസാനിപ്പിച്ചു ചെറുവത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. എന്നാൽ അയൽവാസികളായ രണ്ട് കുട്ടികളെ ഓട്ടോയിൽ കയറ്റിയതാണെന്നും ഇത് കണ്ട് ബസ് കുറുകെ ഇടുകയായിരുന്നുവെന്ന് ഓട്ടോ തൊഴിലാളികളും പറയുന്നു. ബസ്
ഡ്രൈവർ ചെറു പുഴ പൊലീസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments