Ticker

6/recent/ticker-posts

നിരവധി മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ യുവാവ് കരുതൽ തടങ്കലിൽ,പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചു

കാസർകോട്:നിരവധി മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ്  കരുതൽ തടങ്കലിൽ പാർപ്പിച്ചു.
ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ ആവുകയാണ്. നെക്രാജെ ബദിയടുക്ക നെല്ലിക്കട്ട സാലത്തടുക്ക സ്വദേശി ഇക്ബാലിനെയാണ് ബദിയടുക്ക പൊലീസാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായത്. കർണാടകയിലും കേരളത്തിൽ കാസർകോട്, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് . ദക്ഷിണ കന്നഡ കാവൂർ പൊലീസ് സ്റ്റേഷനിൽ 2019 ഇൽ 41.140 കിലോ കഞ്ചാവ് കടത്തിയതിനും ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ 2025 ഇൽ 26.100 ഗ്രാം എം ഡി എം എ കൈവശം സൂക്ഷിച്ച കേസിലും പ്രതിയാണ് .  ഇതോടെ ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 12 ആയി.
ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം  എഎസ്പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിൽ ബദിയടുക്ക ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ എം. സവ്യസാചിയും സംഘവും  പ്രതിയെ പിടികൂടി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ പാർപ്പിച്ചു.
Reactions

Post a Comment

0 Comments