Ticker

6/recent/ticker-posts

പുലർച്ചെ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

കാഞ്ഞങ്ങാട് : 
ആശുപത്രിയിലേക്കുള്ള യാത്രായിൽ പ്രസവ വേദന കൊണ്ട് പ്രയാസത്തിലായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.
പര പ്പ പരപ്പച്ചാൽ പുതിയപള്ളിക്ക് സമീപത്തെ ഇരുപത്തിമൂന്നുകാരിയാണ് ആംബുലൻസിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസ രാത്രി 12 മണിയോടെ 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് സന്ദേശം എത്തി. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് ഉടൻ ആംബുലൻസ്
ഡ്രൈവർ പി. സിജുക്കുട്ടൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കെ. വി.
ഗ്രേഷ്മയും വീട്ടിലെത്തി യുവതിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. ആംബുലൻസ് ഏഴാംമൈലിൽ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രേഷ്മ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മക്കും കുഞ്ഞിനും ബുദ്ധിമുട്ടാകുമെന്ന്
 മനസിലാക്കി പിന്നാലെ ആംബുലൻസിൽ പ്രസവചികിൽസക്കാ വശ്യമായ സജ്ജികരണം ഒരുക്കി. പുലർച്ചെ ഒരുമണിയോടെ ഗ്രേഷ്മയുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഇരുവർക്കും പ്രഥമശു ശ്രൂഷ നൽകി ജില്ല
 ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Reactions

Post a Comment

0 Comments