പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിന് മുകളിലൂടെ 12 ആം തീയതി മുതൽ 16 വരെ രാത്രി സമയങ്ങളിൽ ഗതാഗതം നിരോധിച്ചതായി ബന്ധപെട്ടവർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക്, ചെങ്കള റോഡ് വേസ് പ്രൈവറ്റ് ലിമിറ്റഡ് ഇത് സംബന്ധിച്ച് കത്ത് കൈമാറി.
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തില്‍ ഏഴ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാത്രി ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നത്.
മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതത്തിന് രാത്രി വിവിധ സമയങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
12ന് രാത്രി 11മുതൽ പുലര്‍ച്ചെ നാലുവരെയും
13ന് രാത്രി എട്ടുമുതല്‍ രാത്രി 11.30 വരെയും
14ന് രാത്രി ഏഴുമുതല്‍ 11.00വരെയും 12 മണി മുതൽ പുലർച്ചെ 3 വരെ
15ന് രാത്രി ഏഴുമുതല്‍ 11വരെ,
16ന് രാത്രി ഏഴുമുതൽ 11 വരെയുമാണ് നിരോധനം. വാഹന ഗതാഗതം വഴി തിരിച്ചു വിടാനും നിർദ്ദേശമുണ്ട്.
0 Comments