കാഞ്ഞങ്ങാട് : അതിഞ്ഞാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ചിരുന്ന എൽ.ഡി.എഫ് പ്രചരണ ബോർഡ് നശിപ്പിച്ചു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അജാനൂർ പഞ്ചായത്ത് 17 ആം വാർഡ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡാണ് നശിപ്പിച്ച നിലയിൽ കണ്ടത്. എൽ.ഡി.എഫ് പ്രവർത്തകൻ അശോകൻ്റെ പരാതിയിലാണ് കേസ്.
ആവിക്കരയിലെയു.ഡി.എഫ് സ്ഥാനാർത്ഥി പികെ .മുരളീധരൻ്റെ വാർഡിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. വാർഡ് കോൺഗ്രസ് പ്രതിഷേധിച്ചു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിനോദ് ആവിക്കര മണ്ഡലം ഭാരവാഹികളായ
രേഷ്‌മ , ശിഹാബ് കാർഗിൽ ബൂത്ത് പ്രസിഡൻ്റ് ഷാജിമോൻ, ജയരാജൻ ആവിക്കര സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമന്ന് ആവശുപ്പെട്ടു.
തിരഞ്ഞെടുപ്പ് ; ശനിയാഴ്ച നീക്കിയത് 147 പോസ്റ്ററുകളടക്കം 176 പ്രചരണവസ്തുക്കൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നടത്തി വരുന്ന പരിശോധനയിൽ ഇന്ന് (ഡിസംബർ ആറ്) നീക്കം ചെയ്തത് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 176 പ്രചരണസാമഗ്രികൾ. മഞ്ചേശ്വരം താലൂക്കിൽ ജില്ലാ പഞ്ചായത്ത് വോർക്കാടി ഡിവിഷൻ നൂറു ഗോളിയിൽ നിന്ന് ഒരു ബാനറും മഞ്ചേശ്വരം പഞ്ചായത്ത് ബങ്കരയിൽ നിന്ന് ഒരു പ്രചരണബോർഡുമാണ് നീക്കം ചെയ്തത്. കാസർകോട് താലൂക്കിൽ 35 പോസ്റ്ററുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഞ്ച് കൊടികളും ഒരു ഫ്ലെക്സുമാണ് നീക്കം ചെയ്തത്. ഹോസ്ദുർഗ് താലൂക്കിൽ 112 പോസ്റ്ററുകളും രാഷ്ട്രീയ പാർട്ടികളുടെ 15 കൊടികളും ആറ് പ്രചരണബോർഡുകളുമാണ് നീക്കിയത്. മൂന്ന് താലൂക്കുകളിലെയും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് ചുമതലയുള്ള ഭൂരേഖ തഹസിൽദാർമാരായ ടി. പി. സമീർ, പി. വി. ഷെറിൽ ബാബു,സ്യൂട്ട് സെക്ഷൻ സീനിയർ സൂപ്രണ്ട് വി. ശ്രീകുമാർ നേതൃത്വം നൽകിയ സംഘം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായ പ്രചരണ പ്രവർത്തനങ്ങൾ പിടികൂടിയത്.
0 Comments