Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിലെ 47 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കാഞ്ഞങ്ങാട് : 2025-30 വർഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ നിന്നും തെരഞ്ഞെടുത്ത 47 ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എൽഡിഎഫ് 22, യുഡിഎഫ് 21, ബിജെപി 4 , മുന്നണികളിലെ  പ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തത്. റിട്ടേണിങ്ങ് ഓഫീസർമാരായ ടി.ടി.സുരേന്ദ്രൻ, ആർ. രോഹിൻ രാജ്  ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറും നഗരസഭാ സെക്രട്ടറിയുമായ എം.കെ.ഷിബു എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. മുതിർന്ന അംഗം പി.വി.ചന്ദ്രനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് അദ്ദേഹം മറ്റുള്ളവർക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിൽ നടത്തിയ ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കാഞ്ഞങ്ങാട് മണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ, മുൻ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത, മുൻ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, മുൻ
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പൗരപ്രമുഖർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.
Reactions

Post a Comment

0 Comments