കരിന്തളം തോളേനി മുത്തപ്പൻ ക്ഷേത്ര പരിസരത്തെ പി. ലക്ഷ്മിക്കുട്ടി അമ്മ 80
യെ ഇന്നലെ രാത്രി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്തതായും സാഹ്നചര്യവും മുൻനിർത്തി മരണത്തിൽ നാട്ടുകാർക്ക് സംശയമുയർന്നിരുന്നു. ഇന്ന് രാവിലെ
സ്ഥലത്ത് പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി തെളിവെടുപ്പ് നടത്തി. ധരിച്ച ആഭരണങ്ങൾ . അതേ പടി കാണപ്പെട്ടു. സ്വർണമാല ആദ്യം കണ്ടില്ലെങ്കിലും പിന്നീട് തിരച്ചിലിൽ മുറിക്കുള്ളിൽ നിന്നും പൊലീസ് കണ്ടെത്തി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.90 ശതവാനം ബ്ലോക്ക് ഉള്ളതായി പോസ്റ്റ്മോർട്ട പ്രാഥമിക വിവരമുണ്ട്. നീലേശ്വരം പൊലീസ് വീട്ടിൽ വിശദമായ
അന്വേഷണം നടത്തി.
0 Comments