വൈകീട്ട് രാവണീശ്വരം ഒറവങ്കരയിലായിരുന്നു സംഭവം. രാവണീശ്വരം കൊട്ടാച്ചി വളപ്പിലെ എം.ബാലകൃഷ്ണൻ്റെ 56 പരാതിയിൽ റജിസ്ട്രർ ചെയ്ത കേസിൽ ഒറവങ്കരയിലെ വിപിനെതിരെയാണ് കസ്ററഡിയിലെടുത്തത്. ബാലകൃഷ്ണൻ്റെ കഴുത്തിന് നേരെ സ്റ്റീൽ കത്തി വീശിയെന്നും ഒഴിഞ്ഞ് മാറിയതിനാൽ രക്ഷപ്പെട്ടെന്ന പരാതിയിലാണ് കേസ്. സി. പി. എം ലോക്കൽ സെക്രട്ടറി മോഹനനെയും 50 മോഹനൻ്റെ സഹോദരൻ ഉദയനെ 45 യും തടഞ്ഞു നിർത്തി കാൽ കൊണ്ട് ചവിട്ടിയും തള്ളി താഴെയിട്ട് പരിക്കേൽപ്പിച്ചെന്നുംപരാതിയുണ്ട്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത മതിൽ ബാലകൃഷ്ണൻ പൊളിച്ചു മാറ്റാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
0 Comments