കാസർകോട്:മഡ്ക്ക ചൂതാട്ടത്തിനിടെ നാല് പേരെ പൊലീസ് പിടികൂടി. കാസർകോട് കല്യാൺ സിൽക്സിന് മുൻവശത്തായി റോഡരികിൽ ചൂതാട്ടത്തിലേർപെട്ടവരെയാണ് ഇന്ന് ഉച്ചക്ക് കാസർകോട് പൊലീസ് പിടികൂടി കേസെടുത്തത്. 12870 രൂപ പിടിച്ചെടുത്തു. പൊലീസിനെ കണ്ട് ഓടി പോകാൻ ശ്രമിച്ചിരുന്നു. നുള്ളിപ്പാടിയിലെ വിജേഷ് 36, കുഡ്ലുവിലെ ചന്ദ്രശേഖര 43,കുമ്പളയിലെ ജിതീഷ് 26, അടുക്കത്ത് വയലിലെ നാരായണൻ 56 എന്നിവരാണ് പിടിയിലായത്.
0 Comments