Ticker

6/recent/ticker-posts

വാഹന മോഷ്ടാക്കളായ നാല് പേർ അറസ്റ്റിൽ, കാർ കവർച്ച നടത്തിയത് അതിവിദഗ്ധമായി,കാഞ്ഞങ്ങാട്ടെ കവർച്ചാ കേസിലെ പ്രതിയും കസ്റ്റഡിയിൽ

കാസർകോട്:വാഹന
 മോഷ്ടാക്കളായ
 നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാറും ബൈക്കും മോഷ്ടിച്ച പ്രതികളാണ് 
വിദ്യാനഗർ, കുമ്പള പൊലീസിന്റെയും പിടിയിലായത്.     
മധൂർ ഇസത്ത് നഗർ സ്വദേശി മുഹമ്മദ് മുസ്തഫ  ഉപയോഗിച്ച് വന്ന മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഗ്ലാൻസ കാറും കാറിലുണ്ടായിരുന്ന 32000 രൂപയും ഉൾപ്പെടെ 1312000 രൂപയുടെ മുതലുകൾ മോഷണം പോയ കേസിലെ പ്രതികളും പിടിയിലായി.
വിദ്യാനഗർ പൊലീസ് കാറിന്റെ ജി.പി.എസ് കേന്ദ്രികരിച്ച് നടത്തിയ അനേഷ്വനത്തിൽ പാലക്കാട് ജില്ലയിലെ അഗളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടി ഓടിച്ച് പോകുന്നതായി കണ്ടത്തുകയായിരുന്നു. തുടർന്ന് വിവരം കാസർകോട് ജില്ല പൊലീസ് മേധാവി വിജയ ഭരത് റെഡ്ഡി
പാലക്കാട് പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അഗളി പൊലീസ് വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു വെച്ച് പിടികൂടുകയായിരുന്നു. കേസിലെ മൂന്നാം പ്രതി പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശി അസറുദ്ധീ36 നെ വാഹനമുൾപ്പെടെ പിടികൂടുകയായിരുന്നു. പൊലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുന്ന സമയം കാറിന്റെ ഒറിജിനൽ നംബർ പ്ലെയ്റ്റ് മാറ്റി തമിഴ്നാട് റജിസ്റ്ററേഷൻ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെമ്മനാട് അരമങ്ങാനം റോഡ് ദേളി ജംഗ്ഷനിൽ എ
 താമസിക്കുന്നതും കളനാട് മേൽപറമ്പ് സ്വദേശിയുമായ റംസാൻ സുൽത്താൻ ബഷീർ25   തളങ്കര തെരുവത്ത് സ്വദേശി നാച്ചു എന്ന ഹാംനാസ്  24 എന്നിവരും കവർച്ചക്ക് പിന്നിലുള്ളതായി കണ്ടെത്തി. ഒന്നാം പ്രതി വാഹനത്തിന്റെ വാഹന ഉടമയുടെ ഡ്രൈവറാണ്. ഇത് മുതലെടുത്ത് ഒന്നാം പ്രതി ഉടമയുടെ വീട്ടിൽ നിന്നും കാറിന്റെ താക്കോൽ എടുത്തു പകരം സാമ്യമുള്ള മറ്റൊരു ഡമ്മി ചാവി വാങ്ങി വെച്ചു. തുടർന്ന്  രണ്ടാം പ്രതിയുടെ സഹായത്തോടെ കാർ കളവ് ചെയ്യുകയായിരുന്നു.  കാർ വിൽപ്പന നടത്തി കിട്ടിയ തുകയിൽ നിന്നും 140000 രൂപ രണ്ടാം പ്രതി താമസിക്കുന്ന ക്വട്ടേർസിൽ നിന്നും വാഹനത്തിന്റെ ഒറിജിനൽ നമ്പർ പ്ലെയ്റ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്തു നിന്നു കണ്ടെത്തി.  ഒന്നാം പ്രതിക്ക് വിദ്യാനഗർ , പരിയാരം ,മേല്പറമ്പ ,കുമ്പള എന്നീ പൊലീസ് സ്റ്റേഷനുകളിലും രണ്ടാം പ്രതിക്ക് ഹോസ്ദുർഗ്, മേൽപറമ്പ്  സ്റ്റേഷനുകളിലുമായി കേസുകൾ ഉണ്ട്.  
കുമ്പള റയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന  സ്കൂട്ടർ കഴിഞ്ഞ മാസം പതിനാറാം തിയ്യതി മോഷണം പോയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ കണ്ണൂർ ഒറ്റത്തൈ സ്വദേശി അലക്സ് ഡൊമിനിക് 25 കുമ്പള പൊലീസ് പിടികൂടിയിരുന്നു. മംഗലാപുരത്ത് വെച്ച് ആണ് അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങളും മറ്റും കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപുരത്ത് മറ്റൊരു കേസിൽ പിടിയിലായതായി കണ്ടടുത്തുകയും തുടർന്ന് കുമ്പള പൊലീസ് മംഗൽപുറത്തെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാസർകോട് എഎസ്പി ഡോ. നന്ദഗോപ
ൻ്റെ മേൽനോട്ടത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ ഷൈൻ , കുമ്പള ഇൻസ്‌പെക്ടർ മുകുന്ദൻ , എസ്.ഐ പ്രദീപൻ. വിദ്യാനഗർ എസ്.ഐ
സുരേഷ് കുമാർ നേതൃത്യത്തിൽ ജൂനിയർ എസ് ഐ സഫ്‌വാൻ  എ. എസ് ഐ മാരായ ഷീബ, നാരായണൻ , പ്രദീപ് കുമാർ , പൊലീസുകാരായ ഹരീഷ് , പ്രമോദ്, ഷീന, രേഷ്മ, ഉണ്ണികൃഷണൻ, ഉഷസ്സ് എന്നിവരടങ്ങുന്ന പൊലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments