Ticker

6/recent/ticker-posts

ഭാര്യയെയും ബന്ധുവിനെയും ദേഹത്ത് ദ്രാവകം ഒഴിച്ച് പൊള്ളലേൽപ്പിച്ചു

കാഞ്ഞങ്ങാട് :ഭാര്യയെയും ഇവരുടെ ജേഷ്ഠത്തിയുടെ മകൻ്റെയും
 ദേഹത്ത് ആസിഡ് പോലുള്ള
 ദ്രാവകം ഒഴിച്ച് പൊള്ളലേൽപ്പിച്ചു. ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് സംഭവം. പൊള്ളലേൽപ്പിച്ച ആളെ ബേഡകം പൊലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. മുന്നാട് സ്വദേശി രവീന്ദ്രനെ 59 യാണ് കസ്റ്റഡിയിലെടുത്തത്. ചമ്പക്കാട് വച്ച് മദ്യലഹരിയിലാണ് പൊള്ളലേൽപ്പിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരുമായി സംഘർഷമുണ്ടാക്കുകയും ചെയ്തു. നാട്ടുകാരുമായി വീണ്ടും സംഘർഷമുണ്ടാക്കുമെന്ന് കണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു,
Reactions

Post a Comment

0 Comments