മൂന്ന് കാറുകൾ കൂട്ടിയിടിച്ചു മദ്യ ലഹരിയിൽ അപകടമുണ്ടാക്കിയ കാറിലെ
ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകീട്ട് 4.45 മണിയോടെ ചുള്ളിക്കര പടി മരുതിലാണ് അപകടം. ഒടയംചാൽഭാഗത്ത് നിന്നും മദ്യ ലഹരിയിൽ ഓടിച്ചു വന്ന മാരുതി കാർ പടി മരുത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ ഇടിച്ച ശേഷം ചുള്ളിക്കര ഭാഗത്ത് നിന്നും വന്ന മാരുതി എക്കോ കാറിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജപുരം പൊലീസ് മദ്യ ലഹരിയിൽ അപകടമുണ്ടാക്കിയ ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തു. പനത്തടി സ്വദേശി ജിബിൻ ഡൊമിനിക്കാണ് 21 കസ്റ്റഡിയിലായത്. കേസെടുത്തു.
0 Comments