മൂക്കിനും വയറിനും ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ വധശ്രമത്തിന് കേസ്.അമ്പലത്തറ ഇരിയ പുണുരിലെ വി. പ്രകാശനെ 42 പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കൃപേഷിനെതിരെ 31 അമ്പലത്തറ പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു. ഇരിയ ടൗണിൽ വച്ചാണ് സംഭവം. പരാതിക്കാരനെ കാറിൽ കയറ്റി പോകവെ അമിത വേഗതയിൽ ഓടിച്ചത് തടയാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഇരിയയിൽ തിരിച്ച് ഇറക്കുകയും നടന്ന് പോകവെ അക്രമിച്ചെന്നാണ് പരാതി. കത്തി പോലുള്ള സാധനം വീശുന്ന സമയം മൂക്കിനും വയറിനും മുറിവേറ്റു. ആയുധം ഉപയോഗിച്ച് നെഞ്ചിൽ കുത്തുന്ന സമയം ഇരു കൈകൾ കൊണ്ടും തടുത്തതിൽ കൈക്ക് പരിക്കേറ്റെന്നും തടുത്തില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്നാണ് കേസ്.
0 Comments