കാഞ്ഞങ്ങാട് :പള്ളിക്കര കല്ലിങ്കാലിൽ മയക്ക് മരുന്ന് വേട്ട. മൂന്ന് യുവാക്കളെയും കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയാണ് സംഘത്തെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘം എത്തിയത്. പ്രതികൾ ഓഫീസ് മുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ കാറിൽ നിന്നും എം.ഡി.എം എ കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. വിവരമറിഞ്ഞ് നൂറ് കണക്കിന് ആളുകൾ സ്ഥലത്ത് തടിച്ചു കൂടി .
0 Comments