കാഞ്ഞങ്ങാട് :ഗുഡ്സ് ഓട്ടോ ഇടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധികന് പരിക്കേറ്റു. പുതിയ കോട്ട എൽ. വി ടെമ്പിളിനടുത്ത് ആണ് അപകടം. എൽ വി ടെമ്പിളിനടുത്തുള്ള ശ്രീധരൻ നായർക്ക് 86 ആണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ലേഖയുടെ പരാതിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments