കാഞ്ഞങ്ങാട് : ആഹ്ലാദ പ്രകടനം കടന്ന് പോകുന്നതിനിടെ കാഞ്ഞങ്ങാട് നഗരത്തിൽ നേരിയ സംഘർഷാവസ്ഥ. എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷാവസ്ഥയുണ്ടായത്. ഇരു വിഭാഗവും പരസ്പരം പതാക ഉയർത്തി. രണ്ട് പ്രകടനങ്ങൾക്കും നടുവിലായി വൻ പൊലീസ് സംഘം നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥക്ക് അയവ് വന്നത്. കൂളിയങ്കാലിൽ എൽ.ഡി.എഫ് പ്രവർത്തകൻ മൻസൂറിന് മർദ്ദനമേറ്റു. വിവാഹ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി.
0 Comments