കാഞ്ഞങ്ങാട് :ജില്ലാ പഞ്ചായത്ത് ബേക്കൽ, പുത്തിഗെ ഡിവിഷനുകളിൽ നാളെ വീണ്ടും വോട്ടെണ്ണൽ നടക്കും.
ബേക്കൽ, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരി ആയ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ആണ് ഉത്തരവിട്ടത്. ഡിസംബർ 14 ന് രാവിലെ 8 മണി മുതൽ അതേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തന്നെ
വോട്ടെണ്ണൽ നടക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ബേക്കലിൽ യു.ഡി.എഫും പുത്തിഗെയിൽ ബി.ജെ.പി ആവശ്യപ്പെട്ടതു പ്രകാരമാണ് റീ കൗണ്ടിംഗ്.
0 Comments